മൂന്നു മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ എഴുതിയ ഒരു കുറിപ്പ് ഇതിന്റെ തൊട്ടു താഴെ തന്നെ ഉണ്ട്. അത് എല്ലാരും വായിച്ചിരിക്കും എന്ന് ഞാന്‍ കരുതുന്നു. മൂന്നു വര്‍ഷത്തെ പ്രവാസജീവിദത്തിനു ശേഷം ഞാന്‍ ആദ്യമായി ഒരു വേനല്‍ അവധിക്കു നാട്ടില്‍ പോയപ്പോള്‍ എനിക്ക് തോന്നിയ കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ എഴുതിയത്. എന്റെ നാടിനെ കുറിച്ചും , എന്റെ നാട്ടുകാരെ കുറിച്ചും , അവര്‍ക്കും അന്റെ നാടിനും വന്ന മാറ്റങ്ങളെ കുറിച്ചും. അത് ശരിയാണ് എന്ന് തീര്ച്ചപ്പെടുത്തുന്ന റിപ്പോര്‍ടുകള്‍ അല്ലെ നാം ഈ അടുത്ത കാലങ്ങളില്‍ കേള്‍ക്കാന്‍ ഇടയായത്.
കേവലം മൂന്നു ചാരായ ഷാപ്പില് എത്തിയ വിഷമദ്യത്തില്‍ നിന്നും ഇരുപതിലേറെ ജീവന് പൊളിഞ്ഞു . അതില്‍ നാല് പേര് ഇരുപത്തി അഞ്ചു വയസ്സ് മാത്രം പ്രായം ചെന്നവര്‍. തീരെ പ്രതീക്ഷിക്കാത്ത മലപ്പുറത്ത് നിന്നാണ് ഇങ്ങനെ കേട്ടത് എന്ന് പല രാഷ്ട്രീയ നേതാക്കളും വിലയിരുത്തുകയുണ്ടായി . നാം ഗൌരവമായി ചിന്ധിക്കേണ്ട ഒരു കാര്യമുണ്ട് . ഇത് ഒരു ബീവരെജു ഷോപ്പില്‍ ആണ് നടന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി. ചാരായ ഷാപ്പില് പോയി വെള്ളമടിക്കുന്ന ശീലം നമ്മുടെ നാട്ടിലെ ചെരുപ്പക്കര്ക്കില്ല . മിക്കാവാറും പേരും ബീവരെജില്‍ നിന്ന് തന്നെ ആണ് കുടിക്കുന്നത് .
ഇതിന്റെ ചൂട് കെട്ടടങ്ങും മുമ്പ് തന്നെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇതിനെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തി കഴിഞ്ഞാല്‍ ചില ചെറുപ്പക്കാരെ എങ്കിലും നമുക്ക് രക്ഷിക്കാന്‍ പറ്റും . മരണ വാര്‍ത്ത കേട്ട പാടെ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രക്യാപിച്ച നമ്മുടെ ഗവണ്മെന്റിനു അതിന്റെ കൂടെ ഒരു ബോധവല്‍ക്കരണം , അല്ലെങ്കില്‍ ഒരു അപകട സൂചന പോലും കൊടുക്കാന്‍ തോന്നിയില്ല . അതല്ലായിരുന്നോ വേണ്ടത്...? അവര്‍ക്കറിയാം കുടിവെള്ളം കേട്ടിയില്ലെങ്കിലും , ഇത് കിട്ടിയാല്‍ മതി നമ്മുടെ ജനങ്ങള്‍ക്ക് എന്ന് . അത് മദ്യ ഷോപ്പിന്റെ മുന്നിലെ നീണ്ട വരി കണ്ടാല്‍ തന്നെയും അറിയാന്‍ പറ്റും . ഉത്സവങ്ങളിലും , വിവാഹ ദിവസങ്ങളിലും , വിനോധയാത്രകളിലും , മധ്യമല്ല ... പകരം പരസ്പര സ്നേഹവും , സന്തോഷവും , സഹകരണവും ആണ് വേണ്ടത് എന്നാ തിരിച്ചറിവ് നമ്മുടെ ചെറുപ്പക്കാരില്‍ വരേണ്ടതുണ്ട് .....
ഇത് വായിക്കുന്ന നീ അടക്കമുള്ളവര്‍ ... പരസ്യമായി ഇതിനെ എതിര്‍ക്കാന്‍ തയ്യാറാവാത്ത കാലമത്രയും നമ്മുടെ നാട് രക്ഷപ്പെടില്ല. എന്റെ സ്വപ്നത്തിലെ , മദ്യ വിമുക്ത മായ യുവത്വത്തിനും , ഒരു ശുഭ കേരളത്തിനും വേണ്ടി പ്രാര്‍ഥിച്ചു കൊള്ളുന്നു .....
ഷാഫി മുഹമ്മദ് കൂമന്‍കുളം .
2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഞങ്ങളുടെ പേര് കളയല്ലേ
മറുപടിഇല്ലാതാക്കൂനാട്ടിൽ വിയർപ്പൊഴുക്കി നാട് നന്നാക്കാൻ നടക്കുന്ന ആളുകളോട് നിന്റെ ഈ സെന്റിമെന്റ്സുമായി ചെന്ന് കളയരുത്.കണ്ണീരൊഴുക്കാനും ഞങ്ങളെ കുറ്റപ്പെടുത്താനു എളുപ്പമാണ്.എന്നാൽ ഞങ്ങളിലുപരിയായി എന്ത് പ്രതികരണമാണ് നിന്നിൽനിന്നും ഉണ്ടായത്?എ.സി.യിൽ ഞെളിഞ്ഞിരുന്ന് പലതും കുത്തിക്കുറിക്കാനും പൊട്ടിക്കരയാനും എളുപ്പമാണ്.നീ പ്രവർത്തിക്ക്,ഞാൻ പിന്തുണക്കാം.ഉറപ്പ്(ഇ.അ)
മറുപടിഇല്ലാതാക്കൂ