ഞാന ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം . രാവിലെ ഉറക്കത്തില്‍നിന്നും എണീറ്റ് ഉടനെ പത്രം ഒന്ന് നോക്കും . വല്ല ബന്തോ , ഹര്‍ത്താലോ ഉണ്ടോ എന്ന് . അത്രക്ക് മടുപ്പായിരുന്നു സ്കൂളില്‍ പോകാന്‍. പെട്ടന്ന് പത്താം ക്ലാസ് കഴിഞ്ഞിരുന്നെങ്കില്‍ വല്ല പനിക്കും പോയി കുറച്ചു കാശ് ഉണ്ടാക്കയിരുന്നു എന്നായിരുന്നു അന്നത്തെ ചിന്ത. സ്കൂള്‍ കുട്ടികളെ കണ്ടു ബസ് നിര്‍ത്താതെ പോകുന്നത് എന്റെ നാട്ടില്‍ ഒരു സ്ഥിരം ഏര്‍പ്പാടായതിനാല്‍ , വീട്ടുകാര്‍ സ്കൂളിലേക്ക് നടന്നു പോകാന്പറയും. നാട്ടില്‍ നിന്നും ഒരു മല കയറി ഇറങ്ങിയാല്‍ സ്കൂള്‍ നില്‍ക്കുന്ന പട്ടണത്തില്‍ എത്താം. പതുക്കെ നടന്നാല്‍ ഒരു നാല്‍പ്പതു മിനിട്ടുകൊണ്ട് സ്കൂളിലെത്താം .
സ്കൂളിലേക്ക് നടന്നുപോകാന്‍ ഞാന്‍ മാത്രമല്ല . കൂടെ കൂട്ടുകരടങ്ങുന്ന പത്തോ , പന്ത്രണ്ടോ പേര് ഉണ്ടാകും. എല്ലാവരും കൂടി വല്ല സിനിമ കഥയോ , അല്ലെങ്കില്‍ ക്ലാസ്സ് ടീച്ചറെ കേറ്റം പറഞ്ഞോ ഒക്കെ അങ്ങനെ നടന്നുപോകും. മലമുകളിലൂടെ പോകാന്‍ നല്ല രസം തന്നെ ആയിരുന്നു. അത്യാവശ്യം നല്ല കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണ് മിക്കവാറും. കുറെ റബ്ബര്‍ തോട്ടവും. പോകുന്നവഴിയില്‍ കുരങ്ങന്മാരെ കാണുന്നത് പതിവുകാഴ്ചയാണ് . പിന്നെ ചുള്ളില്ല , തെച്ചിക്കായ , മാങ്ങാ തുടങ്ങി എല്ലാം സുലഭം. ചിലപ്പോള്‍ കിട്ടുന്നത് ശേഖരിച്ചു ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് കൊടുക്കും.പട്ടണത്തില്‍ നിന്നും വരുന്ന അവര്‍ക്ക് ഇതൊക്കെ കിട്ടാക്കനിയായിരുന്നു .
അങ്ങനെ ശനിയും , ഞായറും ഒഴികെയുള്ള എല്ലാദിവസവും ഞങ്ങള്‍ ഇതുവഴി സഞ്ചാരം പതിവായിരുന്നു. ഞാനും ശിഹാബും , ശംസുവും , ഹംസയും അടുത്ത വീട്ടുകാരായിരുന്നു. ആയതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചു വീട്ടില്‍ നിന്നും ഇറങ്ങും. പിന്നെ കുറച്ചു നടന്നാല്‍ മുജീബിന്റെ വീടായി . പിന്നെ അവനെയും കൂട്ടി നടക്കും ബയ്ജുന്റെ വീട്ടിലേക്കു . കൂടെ അവന്റെ അനിയന്‍ ശ്യ്ജുവും കാണും. അവന്റെ വീട്ടില്‍ പട്ടിയെ വളര്‍ത്തുന്നത് കൊണ്ട് ഞങ്ങള്‍ കുറച്ചു അകലെ നിന്നേ അവനെ നീട്ടിവിളിക്കും . '' ബൈജൂ .... കൊയ് ,,,, മറ്റാരൊക്കെ ഇല്ലെങ്കിലും കുറഞ്ഞത് ഈ അഞ്ചുപേര്‍ എല്ലാ ദിവസവും കാണും.
അര്‍ദ്ധ വാര്‍ഷിക പരീക്ഷ കഴിഞ്ഞ സമയമായിരുന്നു അന്ന്. സ്കൂളില്‍ നിന്നും തിരിച്ചുപൂരും വഴി അന്നത്തെ ചര്‍ച്ച മാര്‍ക്കിനെ ചൊല്ലിയായിരുന്നു. ഹംസ ചോതിച്ചു ... നിനക്ക് ടോട്ടല്‍ എത്രയായി ...? ശിഹാബ് പറഞ്ഞു. '' എനിക്ക് നൂരുകഴിഞ്ഞു . ബൈജു പറഞു ...'' ഞാന്‍ കൂട്ടിനോക്കിയിട്ടില്ല '' . ശംസുനും നൂറിന്റെ മുകളില്‍ മാര്‍ക്കുണ്ട്. ഞാന്‍ ഒന്നും പറഞ്ഞില്ല . കാരണം കൂട്ടത്തില്‍ എനിക്കായിരുന്നു മാര്‍ക്ക് കുറവ്. തോറ്റുപോയ എല്ലാ വിഷയവും , ചോദ്യ , ഉത്തരങ്ങള്‍ പത്തുപ്രാവശ്യം എഴുതാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു. അത് കാരണം അന്നേ ദിവസത്തെ പന്തുകളിയും മുടങ്ങി.
പിറ്റേ ദിവസവും പതിവുപോലെ ഞങ്ങള്‍ നടന്നു . എല്ലാവര്ക്കും ഹോം വര്‍ക്ക് ഉണ്ട് . എന്നാല്‍ ആരും ചെയ്തിട്ടുമില്ല . ആതുകൊണ്ട് അന്നത്തെ സ്പെഷ്യല്‍ ചര്‍ച്ച ക്ലാസ് ടീച്ചറെ കുട്ടംപരയുക എന്നതായിരുന്നു. ഹംസ പറഞ്ഞു ,,, '' ആ ഫിട്ടാക്കാന്റെ ക്ലാസ്സ് മഹാ ബോറാ ''. പെട്ടന്ന് ബൈജു പറഞ്ഞു ,,'' ആ മങ്കര ഇങ്ങനെ പോയാല്‍ വല്ലവരുറെ കയ്യീന്നും അടിവാങ്ങിക്കും . ഇന്നലെ എന്നെ ക്ലാസ്സിനു പുറത്താക്കി. ഷംസു പറഞ്ഞു ,,'' ഇന്നെനിക്കു കാട്ടറബിയുടെ ക്ലാസ്സ് ഉണ്ട്.അടി ഉറപ്പാ ,,,!!!! എന്ത് ചെയ്യും . ആരും കുറച്ചു ഒന്നും മിണ്ടാതെ നടന്നു. കുറച്ചു കഴിഞ്ഞു ഹംസ പറഞ്ഞു ,, '' എന്റെ കയ്യില്‍ രണ്ടു ബാലരമയും , ഒരു ബാലമാന്കലവും ഉണ്ട്. നമുക്ക് ഇന്ന് ഇതും വായിച്ചു ഇവിടെ ഇരുന്നാലോ..? പെട്ടന്ന് ആരും ഒന്നും നിന്ടിയില്ല . ഞാനും . പിന്നീടും ശിഹാബും , ശംസുവും അത് സമ്മതിച്ചു. പെട്ടന്ന് ബൈജു പറഞ്ഞു..'' നോ '' എനിക്ക് പഠിക്കണം ,,, ഞാന്‍ പോവാ ,, നീ വരുന്നെങ്കില്‍ വാ ,,, എന്നോടു പറഞ്ഞു . ഞാന്‍ എന്തോ ചെയ്യണം എന്നറിയാതെ ഒന്ന് പകച്ചു നിന്ന്പിന്നീട് ഞാന്‍ അവന്റെ പിന്നാലെ പോയി ... അന്ന് അവര്‍ മൂന്നുപേരും സ്കൂളില്‍ വന്നില്ല .
അങ്ങനെ ഇവര്‍ ഇതൊരു പതിവാക്കിമാട്ടി . അതിനവര്‍ ഒരു ന്യായവും കണ്ടെത്തി . '' മരത്ത്ത്നലില്‍ ഇരുന്നു പഠിച്ചാല്‍ പെട്ടന്ന് പടിയും '' . ഇവിടുന്നു പഠിച്ചിട്ടു സ്കൂളില്‍ പോയാല്‍ മതി . അവിടെ നടക്കുന്ന തമാശയും മറ്റും മുജീബ് വിവരിച്ചപ്പൂല്‍ എനിക്കും തിന്നി ,,,'' ഒരു ദിവസം മരതനലില്‍ ഇരുന്നു പഠിക്കാം ''. ഞാന്‍ ഇല്ലാത്ത ഒരു ദിവസം ബിജുവും അവര്‍ക്കൊപ്പം കൂടി എന്ന് പറഞ്ഞപ്പോള്‍ ,, ഞാന്‍ പിന്നെ ഒട്ടും ആലോചിച്ചില്ല . അന്ന് ആ മലമുകളില്‍ തെന്നെ അങ്ങ് കൂടി.ആ ഒരു ദിവസം ഒരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു. ഇപ്പോഴും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല ഓര്‍മകള്‍ . എങ്കിലും വീട്ടുകാരെ പേടിച്ചു ഞാന്‍ ആ ഒരു ദിവം മാത്രമേ ഞാന്‍ മലയില്‍ പോയത് . ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചുകൂടിയാല്‍ ഇക്കാര്യം പറഞ്ഞു ചിരിക്കാന്‍ സമയം കണ്ടെത്താറുണ്ട് ..... ഒരായിരം നല്ല ഓര്‍മകള്‍...!!!!!!
2010 ഫെബ്രുവരി 1, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
