ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.കരിക്കാട് സ്കൂളിലാണ് ഞങ്ങള്‍ പഠിച്ചിരുന്നത്.നല്ലതും ചീത്തയുമായ ഒരു പാട് കൂട്ടുകാര്‍. മഹത്തായ " കൂമന്കുളം " ടൌണില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നു വേണം കരിക്കാട് സ്കൂളിലെത്താന്‍. അതൊരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു. ആ നടത്തം. കൂടെ പലഭാഗത്ത് നിന്നുമായി പലകുട്ടികള്‍. എന്നാലും എന്ടെ അടുത്ത കൂട്ടുകാര്‍ എല്ലാം ഇപ്പോഴും ഉള്ള കൂമന്കുളം കക്ഷികള്‍ തന്നെ ആയിരുന്നു.
അങ്ങനെ ഒരു ദിവസം ഇന്റര്‍വെല്‍ സമയത്ത് മൂത്രമോഴിക്കനായി ഞാന്‍ പുറത്തിറങ്ങി.സ്കൂളിന്റെ കുറച്ചു താഴെ ആയിരുന്നു മൂത്രപ്പുര. വഴിയില്‍ നടഇറങ്ങി ഓടിവന്ന ഞാനും , ഊടിപ്പോവുകയയിരുന്ന അവളും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്ന് മുതലായിരുന്നു പ്രണയത്തിന്റെ തുടക്കം. ആ വീഴ്ചയുടെ ഓര്മക്ക് എന്നോണം അവളുടെ നെറ്റിയില്‍ ഒരു മുറിവും വീണു. അന്ന് മുതല്‍ അവള്‍ക്കെന്നോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യം ഉണ്ടെന്നു എനിക്ക് പിന്നീട് മനസ്സിലായി. ഞാന്‍ എന്ത് ചെയ്യാനാ,,? അറിയാതെ വന്നിടിച്ചതല്ലേ എന്ന് ചോതിക്കണം എന്നുണ്ടായിരുന്നു..എങ്കിലും അതിനുള്ള ത്രാണി എനിക്കില്ലതതിനാല്‍ അത് ഞാന്‍ വിട്ടു. അവളുടെ സൌന്ദര്യം എന്ന് പറയുന്ന സാതനത്തെ പറ്റി അതിനു മുമ്പ് എനിക്ക് ഒന്നും തോന്നിയിരുന്നില്ല. കറുപ്പും , വെളുപ്പും കലര്‍ന്ന ഒരു നിറമായിരുന്നു അവള്‍ക്കു. അതില്‍ ഞാന്‍ സമ്മാനമായി ഞാന്‍ നെറ്റിയില്‍ പതിപ്പിച്ച ഒരു മുരിവുകൂടി ആയപ്പോള്‍ അവള്‍ക്കു ഒരു മാറ്റ് ചന്തം വെച്ചത് ഞാന്‍ ശ്രദ്ധിച്ചു .
അങ്ങനെ ചന്ദ്രക്കലപോലെ നെറ്റിയുടെ ഇടതു ഭാഗത്ത് ഒരിക്കലും മായാത്ത ആ പാടില്‍ നിന്നായിരുന്നു എന്ടെ പ്രണയം. സംഭവം നടന്ന അന്ന് അവള്‍ ഒരു പാട് കരഞ്ഞു. എനിക്ക് കരച്ചില്‍ ഒന്നും വന്നില്ല. എന്നാലും ചുമ്മാ ഞാനും കരഞ്ഞു കാണിച്ചു. അതിനു ശേഷം രണ്ടു ദിവസം അവള്‍ സ്കൂളില്‍ വന്നില്ല.അതിന്റെ വെതനയും , മറ്റും മാറിക്കഴിഞ്ഞു , അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ അവളെ പ്രണയിച്ചു തുടങ്ങി. അന്ന് എന്ടെ കൂടെ ഉള്ള എല്ലാ പഹയന്‍ മാര്‍ക്കും ഓരോ ലൈനുകള്‍ ഉണ്ടായിരുന്നു. ഒരു ലൈന്‍ ഞാനും തുടങ്ങിവച്ചതില്‍ എനിക്ക് എന്നോടുതന്നെ ഭയങ്കര സ്നേഹവും ഭാഹുമാനവും തോന്നി. പക്ഷെ അവള്‍ക്കു എന്നോട് ഇല്ലാത്തതും അതുതന്നെ ആയിരുന്നു.
