മൂന്നു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം വേനലവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു ഞാന്‍ . ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ . വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ കാണുവാനുള്ള തിടുക്കം . എല്ലാം എന്റെ മുഖത്ത് തന്നെ പ്രകടമായിരുന്നു . നാട്ടില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നതായി എനിക്ക് തോന്നി . സുഹൃത്തുക്കളെ ഒക്കെ മൂന്നു വശത്തിന് ശേഷം കാണുന്നതിന്റെ സന്തോഷം ഞാന്‍ അവരുമായി പങ്കുവെച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ തന്നെ നാട്ടിലെ ചില മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയിരുന്നു . അന്ന് ഞാന്‍ കണ്ട കുട്ടികള്‍ എല്ലാം വളരെ വലിയ ആളുകള്‍ ആയിരിക്കുന്നു. നാട്ടില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ കിട്ടിയത് പോലെ എനിക്ക് തോന്നി. എല്ലാവരുമായും ഞാന്‍ അവരുടെയും എന്റെയും വിശേഷങ്ങള്‍ പങ്കുവെച്ചു . എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത് . പിന്നെ നാട്ടില്‍ പന്ത് കളിയുടെ സീസന്‍ ആയിരുന്നു . ഞാന്‍ അതും പരമാവതി അടിച്ചുപൊളിക്കാന്‍ തന്നെ തീരുമാനിച്ചു . ഈ നല്ല മുഹൂര്‍ത്തങ്ങള്‍ എല്ലാം എന്റെ ക്യാമറയില്‍ ഞാന്‍ ഒപ്പിയുടുക്കാനും മറന്നില. പ്രകൃതി സൌന്തര്യം കൊണ്ട് എന്റെ നാട് കുറച്ചുകൂടി സുന്ദരിയായതായി എനിക്ക് തോന്നി .
എന്നാല്‍ കേരളത്തെ പൊതുവേ ഭാതിചിരിക്കുന്ന ചില പ്രശ്നങ്ങള്‍ എന്റെ നാടിനെയും ഭാധിചിട്ടുണ്ട് എന്ന് തീര്ച്ചപ്പെടുത്തുന്ന പല സംഭവങ്ങളും ഞാന്‍ ഖേദത്തോടെ കാണാന്‍ ഇടയായി . പാട്ടൊന്നു മല്ല . പൊതുവേ പ്രായ ചെരുപ്പമില്ലാതെ പലരും മദ്യപിക്കുന്നു . മിക്കവാറും കുട്ടികളും സ്ഥിരമായി പുകവലിയും , പാന്‍ മസാലകളും ഉപയോഗിക്കുന്നു . മദ്യത്തിന്റെ ആസക്തിയില്‍ അവര്‍ പ്രക്രതി വിരുദ്ധമായ പല പ്രശ്നങ്ങളും നാട്ടില്‍ ഉണ്ടാക്കുന്നു . പതിനന്ജോലം വരുന്ന എന്റെ ടീമില്‍ വരെ ഇത് കാര്യമായി ഭാധിചിരിക്കുന്നു . കള്ളുകുടിയന്മാര്‍ പണ്ടേ നാട്ടില്‍ ഉണ്ടായിരുന്നെങ്കിലും , ചെറുപ്പക്കാരായ ആളുകള്‍ മുമ്പ് കള്ളുകുടി ഇല്ലായിരുന്നു . അഥവാ കുടിച്ചാല്‍ തന്നെ അവള്‍ ആരും കാണാതെ വല്ല മലമുകളിലോ മറ്റോ പോയി ആയിരുന്നു കാര്യം നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ക്ക് ആ നാണം നഷ്ടപെട്ടിരിക്കുന്നു. വല്ലാത്ത ഒരു കലികാലം ....
പലരോടും ഇതിനെ കുറിച്ച് ഞാന്‍ സംസാരിച്ചു . അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ പലരീതിയിലായി കൊടുക്കുന്നെന്ടെന്നു അവര്‍ ഉറച്ചു പറഞ്ഞെങ്കിലും , അതില്‍ വലിയ പാളിച്ച വന്നതായി എനിക്ക് തോന്നി. വേലി തന്നെ വിളവു തിന്നുന്ന തരത്തിലുള്ള രീതിയില്ലാണ് പല കാര്യങ്ങളും നാട്ടില്‍. എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാന്‍ നേരിട്ട് ഇക്കാര്യം സംസാരിച്ചു . പലര്‍ക്കും ഇത് അത്ര വലിയ തെറ്റൊന്നും അല്ല എന്നാ സംസാരമായിരുന്നു . പലര്‍ക്കും സന്തോഷം വന്നാലും , സങ്കടം വന്നാലും , ചില വിവാഹ ദിവസങ്ങളില്‍ പോലും മദ്ധ്യം ഇന്ന് ഒരു നിത്യ സംഭവം ആയി മാറി. മദ്ധ്യം അവന്റെ ആരോഗ്യത്തെ മാത്രമല്ല , അവന്റെ കുടുംബ ജീവിതത്തെയും , സമൂഹത്തെയും ഒരു പോലെ ഭാതിക്കുന്ന ഒന്നാണ് എന്നാ തിരിച്ചറിവ് നമ്മുടെ കുട്ടികളില്‍ വരേണ്ടിയിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് , മാവേലി മന്നന്‍ വാണ ആ നല്ല നാട് ... ഇന്ന് ചെകുത്താന്റെ നാടായി മാറികൊണ്ടിരിക്കുന്നു . നല്ല ഒരു ആരോഗ്യമുള്ള, സന്മനസുള്ള ഒരു യുവ തലമുറയെ വാര്‍ത്തെടുക്കാന്‍ ഞാന്‍ അടക്കമുള്ള നമ്മള്‍ സന്നധരായിരിക്കണം..അതിനു വേണ്ടി ഞാന്‍ എന്റെ എല്ലാ സുഹൃത്തുക്കളുടെയും സഹായം തേടുന്നു . ....... നല്ല ഒരു നാളേക്ക് വേണ്ടി നമുക്ക് പരിശ്രമിക്കാം .
'' ദൂരെയാണെങ്കിലും നീ എന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ...നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണ് .....
ഷാഫി മുഹമ്മദ് ... കൂമന്കുളം
2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

നല്ല ഒരു നാളേക്ക് വേണ്ടി നമുക്ക് പരിശ്രമിക്കാം .
മറുപടിഇല്ലാതാക്കൂ