കടുത്ത വേനല്‍ ചൂടില്‍ മലയാള മണ്ണും മനസ്സും വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. മലയാള മണ്ണ് ഇതുവരെ ഏല്‍ക്കാത്ത ചൂടുതന്നെ ഇപ്രാവശ്യം നാം നേരിട്ടത് എന്ന് , പല സംഭവങ്ങള്‍ മുഖേന പത്ര മാദ്യമങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് . എന്തൊക്കെ ആയാലും ഒരു നല്ല മഴകിട്ടിയില്ലെങ്കില്‍ പ്രശ്നം തന്നെ ....എന്ടെ ഈ എഴുത്തില്‍ സാഹിത്യമോ മറ്റോ വായനക്കാര്‍ പ്രതീക്ഷിക്കരുത് . കാരണം മറ്റൊന്നുമല്ല . എനിക്ക് സാഹിത്യവും കവിതയും ഒന്നും അറിയില്ല എന്നത് തന്നെ അതിനു കാരണം. ഒരു പാട് കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കണം എന്നുണ്ട് . പക്ഷെ അതെല്ലാം എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്കറിയില്ല. '' അവതരണം'' എന്നതും ഒരു കലയാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇതില്‍ പരിജയ സംബത്തുല്ലവരില്‍നിന്നും , അഭിപ്രായങ്ങളും , നിര്‍ദ്ദേശങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു. ....
മഴക്കാലത്തെ പറ്റി പറയുമ്പോലെ എല്ലാര്‍ക്കും ഓരോ നല്ല അനുഭവങ്ങള്‍ പറയാന്‍ കാണും എന്ന് എനിക്കുറപ്പുണ്ട്. ഒരു കേരളീയന്‍ എന്നാ നിലയില്‍ എനിക്കേറെ അഭിമാനം തോനിപ്പോയ പലനിമിഷങ്ങളും ഇപ്പോള്‍ എനിക്കുണ്ട്. കാരണം സൗദി അറേബിയയിലെ മരുഭൂമിയില്‍ മഴ പൈതാല്‍ എന്ത് , ഇല്ലെങ്കില്‍ എന്ത്. അതില്‍ യാതൊരു പുതുമയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇവിടത്തെ അറബികളെ കാണുമ്പോള്‍ ഞാന്‍ മനസ്സില്‍ പറയാറുണ്ട് '' ഞങ്ങള്‍ ഭാഗ്യവാന്മാരാ '' . കാടും , തോടും , പുഴയും , കുന്നും , വയലുകളും എല്ലാം നിറഞ്ഞ സുന്ദര നാട് . ഇവര്‍ക്ക് സ്വപ്നം കാണാന്‍ പറ്റുമോ ഇങ്ങനെ ഒരു സ്വര്‍ഗം . ശരിതന്നെ ''ദൈവത്തിന്റെ സ്വന്തം നാട് ''.
എന്ടെ വീടിനടുത്ത് തന്നെ ഹാജിയാരുടെ വലിയ ഒരു മാവുണ്ട് . നാടന്‍ മാവ്. അതിലെ മാങ്ങകള്‍ എല്ലാം വളരെ ചെറുതാ... ഒരു അടക്കയോളം കാണും . അത്രയേ ഒള്ളു. പക്ഷെ അതിന്റെ ഒരു സ്വാദ് ..ഹൂ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ആ മാങ്ങയുടെ സ്വാദ് ആണ് നിക്കിപ്പോള്‍ ആദ്യം ഓര്‍മയില്‍ തെളിഞ്ഞത് . എന്ടെ നാട്ടിളിലെ ചരിത്രത്തിന്റെ ഒരു ഭാഗമാണ് ഈ മാവ് . കാരണം അത്രയും ഉയരമുണ്ട് ഈ മാവിന് . വണ്ണവും . ചില്ലകളും കൊമ്പുകളും ഒന്നും ഇല്ലാതെ മുകള്‍ ഭാഗം മാത്രം പന്തലിച്ചു നില്‍ക്കുന്ന ഈ മാവ് ചിലപ്പോള്‍ എന്ടെ നാട്ടിലെ ഏറ്റവും വലിയ മാവുതന്നെ ആവണം. എല്ലാ മാങ്ങാ സീസണിലും ഇതില്‍ നിറയെ മാങ്ങകള്‍ കാണും. മാവിന്‍ ചുവട്ടില്‍ ഈ മാങ്ങയെക്കാള്‍ കൂടുതല്‍ കുട്ടികളും. അവരുടെ എല്ലാം ഇടയില്‍ നിന്നും താഴെ വീഴുന്ന മാങ്ങ കൈക്കലാക്കുന്നത് അത്ര എളുപ്പമല്ല. അത് തന്നെയാണ് അതിന്റെ രസവും.
വര്‍ഷകാലത്തിന്റെ ആദ്യ വൈകുന്നെര ദിവസങ്ങളില്‍ കാട്ടോട് കൂടിയ മഴ ഉണ്ടാവാറുണ്ട് . അതില്‍ ഒരു കൂസലും ഇല്ലാതെ മഴ അവര്‍ മുഴുവന്‍ കൊണ്ട് അത് ഒരു പുതിയ അനുഭവമാക്കി മാറ്റും. ഇപ്പോള്‍ അത്രയും കുട്ടികള്‍ തന്നെ ഇല്ല. എന്ടെ കുട്ടിക്കാലത്ത് ഒരു ഇരുപതില്‍ പരം കിട്ടികള്‍ എങ്കിലും കാണും.അതില്‍ ഏറ്റവും റിസ്ക് എടുത്തു മാങ്ങ കൈക്കലക്കുന്നവന്‍ ആണ് അന്നത്തെ സ്റ്റാര്‍ . ഈ എഴുത്തുകാരനും ഒരുപാട് സൂപ്പര്‍ സ്റ്റാര്‍ ആയിട്ടുണ്ട് ....!!!!!!
മഴയില്‍ ഒറ്റയ്ക്ക് നടക്കാനാണ് എനിക്കിഷ്ടം. ഫുട്ബാള്‍ ഗ്രൌണ്ടിനടുത്ത് നല്ല ഒരു മല ഉണ്ട് . മഴയില്‍ അതിലൂടെ നടക്കുന്നത് എനിക്ക് വലിയ ഇഷ്ടായിരുന്നു. ഇപ്പോള്‍ ആ ഇടം മുഴുവന്‍ വീടുകള്‍ വന്നു. ചില സമയത്ത് കയ്യില്‍ കുടയും കാണും . എന്നാലും മിക്കവാറും മഴയില്‍ കുതിര്‍ന്നു തന്നെ നടക്കും. പിന്നീടു അത് ഞാന്‍ ബൈക്കുമായി കരങ്ങാരാന് പതിവ്. കാരണം ഞാന്‍ ഏകാന്തത ചിലവഴിച്ചിരുന്ന പല ഇടങ്ങളിലും ഇപ്പോള്‍ വീടുകള്‍ ഉണ്ട്. അത് തന്നെ കാരണം.
ഈ വേനലിന്റെ അവസാനത്തില്‍ ഞാന്‍ വീണ്ടും ഇതെല്ലാം ഓര്‍ക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. ഒരു നീണ്ട ഇടവേളക്കു ശേഷം ഞാന്‍ എന്ടെ സ്വന്തം നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നു. അതെ ,,,അടുത്ത ജൂണ്‍ മാസത്തില്‍ എന്നെ വരവേല്‍ക്കാന്‍ നല്ല ഒരു വര്‍ഷ കാലത്തെയും , ഒപ്പം പഴയ ഒരുപാട് നല്ല ഓര്‍മകളുമായി ഞാന്‍ നാട്ടില്‍ എത്തും. ഇനിയും ഒരുപാട് നല്ല മുഹൂര്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
ഏവര്‍ക്കും വിഷു ആശംസകള്‍ ..........!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ